Announcement 2 COMMON
- മാനവകുലത്തിന് ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹനത്തിന്റെയും സഹവർത്വത്തിന്റെയും സദാചാരത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സന്ദേഷം നൽകി സത്യദീൻ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത മുഹമ്മദ് നബി (സ്വ)യുടെ........................
- ജീവിതം ആദർശമാക്കിയ, ആദർശം അഭിമാനമാക്കിയ, അഭിമാനം ആവേശമാക്കിയ, ആവേശം ആഹ്ലാദമാക്കിയ ആരമ്പ ദൂതർ മുഹമ്മദ് നബി (സ) യുടെ............................
- ജാതി മത വർഗ്ഗ വർണ്ണ വംശ വിവേചനമില്ലാതെ, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ വിശ്വാസിയല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച പ്രവാചകൻ മുത്ത് മുഹമ്മദ് (സ്വ
- അറേബ്യൻ മണലാരണ്യത്തിലെ മലർവാടിയിൽ മദീന മുനവ്വറയിൽ മന്ദമാരുതന്റെ തലോടലേറ്റ് മയങ്ങുന്ന മാനവകുലത്തിന്റെ മോചകൻ ,140 കോടി മുസൽമാന്റെ ചങ്കിലെ ചോരയായ, നെഞ്ചിലെ തുടിപ്പായ, ഖൽബിന്റെ കുളിരായ അശ് റഫുൽഹൽ ഖ് മുത്ത' മുസ്ത്വഫാ (സ്വ)യുടെ...........................
- ആയിരത്തി നാനൂറാണ്ടുകൾക്കപ്പുറം അന്ധകാരനിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തിലെ അപരിഷ്കൃതരോടും അന്ധവിശ്വാസങ്ങളോടും അടരാടി തൗഹീദിന്റെ അമര ധ്വനി മുഴക്കി സത്യദീനിന്റെ ശത്രുക്കള സ്നേഹത്തിലൂടെയും സഹനത്തിലൂടെയും സഹിഷ്ണുതയിലൂടെയും സഹവർതിത്വത്തിലൂടെയും ഇസ്ലാമിന്റെ ഇഷ്ട സേവകരാക്കിയ മുഹമ്മദ് നബി(സ്വ).................................
- സ്നേഹത്തിന്റെ സഹനത്തിന്റെ സഹിഷ്ണുതയുടെ സമർപ്പണത്തിന്റെ സഹവർതിത്വത്തിന്റെ സുകൃതത്തിന്റെ സുവിശേഷങ്ങൾ ലോകത്തിന് സമർപ്പിക്കാൻ സർവ്വശക്തൻ നിയോഗിച്ച സ്നേഹ പ്പൂങ്കാവനത്തിന്റെ പിറവിയുടെ പുണ്യം പൂത്ത മാസം..................
- അജ്ഞതയുടെ അന്ധതയെ വിജ്ഞാനത്തിന്റെ വെട്ടം നൽകി നേർവഴി നടത്തിയ, അഹങ്കാരത്തിന്റെ അവതാരങ്ങളെ വിവേകത്തിന്റെ വാൾ കൊണ്ട് വിധേയപ്പെടുത്തിയ, വിദ്വേഷത്തിന്റെ വിനാശങ്ങളെ സഹന സമരം കൊണ്ട് വശപ്പെടുത്തിയ, തിങ്കളിന്റെ തങ്കശോഭ ത്വാഹാറ സൂലിന്റെ (സ്വ.അ) ജന്മാനുഗ്രഹമാസത്തിൽ..........................
- വിശ്വാസത്തിന്റെ വിജ്ഞാനത്തിന്റെ വിനയത്തിന്റെ വിജയവിളംബരം മുഴക്കി വിപ്ലവത്തിന്റെ വിരേ തിഹാസം രചിച്ച വീരനായകൻ വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ..........................
- അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ തങ്ങളുടെ.............................
- കഷ്ടത അനുഭവിക്കുന്നവർക്ക് ഇഷ്ടരായ,അഷ്ട ദിക്കിലഖിലരുടെയും ഇഷ്ട സ്രേഷ്ഠകേന്ദ്രമായ, മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠ വൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ..................
- ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..........
Join the conversation