പനയോലയിലൊരു കുടിലാണേ │ Muthinte Kottaram│മുത്തിന്റെ കൊട്ടാരം│ Panayolayiloru kudilane Song Lyrics │Suhail Koorad │Noushad Baqavi | Nasheed media
പനയോലയിലൊരു കുടിലാണേ │ Muthinte Kottaram│മുത്തിന്റെ കൊട്ടാരം│ Panayolayiloru kudilane Song Lyrics │Suhail Koorad │Noushad Baqavi | Nasheed media
Song: Panayolayiloru kudilane
Lyrics: Noushad Baqavi
Singer: Suhail Koorad
Marketing: Noushad Baqavi Official
Malayalam Lyrics
പനയോലയിലൊരു കുടിലാണേ...
ഭവനങ്ങളിലത് നിധിയാണേ...
പടിവാതില് ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...
കനിവാംനബിയോരുടെ- ഇരപകലുകൾകണ്ടേ..
ഖൈറാം സ്വഹബോരുടെ-ഇടപെടലുകൾകണ്ടേ..
അത് കേട്ടുസിദ്ധീഖിൻവിളിയാളം...
യാ....റസൂലേ...
അതൃപ്പപൂവാംബിലാലിൻസ്വരനാദം..
യാ...റസൂലേ...
(പനയോലയിലൊരു)
ഒരു നാരിൻഅടയാളംതിരുമേനിയിൽ ...
പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്....
ഒരു രാവിൽപശിയാലെതിരുനൂറര്..
തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ
കൂടാണത്..
ഉറങ്ങുന്നനേരം
ഉണർത്താത്തവീടാ...
ഉടയാടയൊന്നും
ഉടയ്ക്കാത്തകൂടാ...
ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ...
ചിത്തിരപ്പു മുഖം ചേർക്കാൻ ആ...
പനവീടിനുംകൊതിയാ....
ചിരിക്കുന്നനബിയോരെ..
മഴവില്ലിൽതെളിയുന്ന..
മുത്ത് പതിച്ചൊരു ചുവരാണാ...
ഭാഗ്യക്കൂട് ....(2)
(പനയോലയിലൊരു)
പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം...
മലക്കൂൾമൗതിന്റെവരവ്കണ്ടപ്പോൾ കിടുങ്ങീ..വേഗം...
പതിയെപിടിക്കെൻറസൂലെന്നനാദം..
മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം...
ഉലയാത്തഉമറും
ഉടയുന്നകണ്ടു...
ഉടലായമകളും
ഉരുകുന്നകണ്ടു...
മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ...
മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..കഴിഞ്ഞൊരുകൂടാ...
വിതുമ്പുന്നനബിയോരെ..
തുളുമ്പുന്നമിഴി നീരെ..
ഒപ്പി എടുത്തൊരുചുവരാണാ സ്വർഗകൂട് .... (2)
പനയോലയിലൊരു കുടിലാണേ...
ഭവനങ്ങളിലത് നിധിയാണേ...
പടിവാതില് ചെറുതടിയാണേ...
നബിതങ്ങടെ പൂങ്കുടിലാണേ...
കനിവാംനബിയോരുടെ- ഇരപകലുകൾകണ്ടേ..
ഖൈറാം സ്വഹബോരുടെ-ഇടപെടലുകൾകണ്ടേ..
അത് കേട്ടുസിദ്ധീഖിൻവിളിയാളം...
യാ....റസൂലേ...
അതൃപ്പപൂവാംബിലാലിൻസ്വരനാദം
യാ...റസൂലേ...
(പനയോലയിലൊരു)
Link of this Post:
© Nasheed Media
_______________________
പനയോലയിലൊരു കുടിലാണേ
Muthinte Kottaram
മുത്തിന്റെ കൊട്ടാരം
Panayolayiloru kudilane Song Lyrics
Suhail Koorad
Noushad Baqavi
Nasheed media
Join the conversation